എ.​ഐ ഉ​പ​യോ​ഗി​ച്ച്‌ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി

google news
ai

ബം​ഗ​ളൂ​രു: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​ടെ എ.​ഐ ഉ​പ​യോ​ഗി​ച്ച്‌ നി​ര്‍മി​ച്ച ന​ഗ്ന​ചി​ത്രം ഓ​ണ്‍ലൈ​നി​ല്‍ പ്ര​ച​രി​പ്പി​ച്ച​താ​യി മാ​താ​പി​താ​ക്ക​ൾ സൈ​ബ​ര്‍ ക്രൈം ​സെ​ല്ലി​ൽ പ​രാ​തി ന​ല്‍കി. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സി.​ബി.​എ​സ്‌.​ഇ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ ന​ഗ്ന​ചി​ത്ര​മാ​ണ് ഓ​ണ്‍ലൈ​നി​ല്‍ പ്ര​ച​രി​ച്ച​ത്.

കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളു​ടെ​യും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യു​ടെ​യും ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ പ​ങ്കു​വെ​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ്‌​കൂ​ളി​ന്റെ പേ​രി​ലു​ള്ള 50ല്‍പ​രം അം​ഗ​ങ്ങ​ളു​ള്ള അ​നൗ​ദ്യോ​ഗി​ക ഇ​ന്‍സ്റ്റ​ഗ്രാം ഗ്രൂ​പ്പി​ല്‍ ഈ ​മാ​സം 24നാ​ണ് ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

പെ​ണ്‍കു​ട്ടി​യു​ടെ ഇ​ന്‍സ്റ്റ​ഗ്രാം പേ​ജി​ല്‍നി​ന്ന് ചി​ത്ര​ങ്ങ​ളെ​ടു​ത്ത് മു​ഖം വേ​ര്‍തി​രി​ച്ച്‌ എ.​ഐ ഉ​പ​യോ​ഗി​ച്ച്‌ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ സം​ശ​യി​ക്കു​ന്നു.വ്യാ​ജ ഐ.​ഡി ഉ​പ​യോ​ഗി​ച്ച്‌ ഈ ​ചി​ത്ര​ങ്ങ​ള്‍ സ്കൂ​ളി​ന്റെ ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സൈ​ബ​ര്‍ സെ​ല്‍ ഐ.​പി അ​ഡ്ര​സ് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ക്ക് ഉ​റ​പ്പു​ന​ല്‍കി.

Tags