ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ആ​ല​പ്പു​ഴ​യി​ലും സ്ഥി​രീ​ക​രി​ച്ചു

google news
swine

ആ​ല​പ്പു​ഴ : ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ആ​ല​പ്പു​ഴ​യി​ലും സ്ഥി​രീ​ക​രി​ച്ചു. ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ക​ർ​ഷ​ക​ന്‍റെ ഫാ​മി​ലെ പ​ന്നി​ക​ൾ​ക്കാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ​ന്നി​ക​ളെ കൊ​ല്ലു​ന്ന ന​ട​പ​ടി തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. നി​ല​വി​ൽ ​പ്ര​ദേ​ശ​ത്ത്​ ക​ണ്ടെ​ത്തി​യ 13 പ​ന്നി​ക​ളെ​യാ​ണ്​ ആ​ദ്യം​കൊ​ല്ലു​ക. 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ മ​റ്റ്​ മേ​ഖ​ല​ക​ളി​ലും മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നോ​ട്​ നി​ർ​ദേ​ശി​ച്ചു.

പ​ന്നി, പ​ന്നി​മാം​സം, പ​ന്നി ഉ​ൽ​പ​ന്ന​ങ്ങ​ൾ, തീ​റ്റ എ​ന്നി​വ​യ​ട​ക്കം രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തും മ​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തും നി​രോ​ധി​ച്ചു. ഈ​പ്ര​ദേ​ശ​ത്ത് പ​ന്നി​ക​ളു​ടെ വി​ൽ​പ​ന​യും വി​ത​ര​ണം ന​ട​ത്തു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്​. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഫാ​മി​ൽ​നി​ന്ന്​ ര​ണ്ടു​മാ​സ​ത്തി​നി​ടെ പ​ന്നി​ക​ളെ പു​റ​ത്തേ​ക്ക്​ കൊ​ണ്ടു​പോ​യ​തും അ​ന്വേ​ഷി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ൽ പൊ​ലീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ത​ദ്ദേ​ശ​സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ദ്രു​ത​ക​ർ​മ​സേ​ന രൂ​പ​വ​ത്ക​രി​ച്ചു.

Tags