യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍; ഡിഗ്രിക്കാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

JOB
JOB

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ ജോലി നേടാന്‍ അവസരം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പോസ്റ്റുകളിലായി ആകെ 200 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 200 ഒഴിവുകള്‍. 

ജനറലിസ്റ്റ് 100 ഒഴിവും, സ്‌പെഷ്യലിസ്റ്റ് 100 ഒഴിവുമാണുള്ളത്. 

പ്രായപരിധി

21 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 


യോഗ്യത

ജനറലിസ്റ്റ് 

അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ 60 ശതമാനം മാര്‍ക്കോടെ ഡിഗ്രിയോ, പിജിയോ ഉള്ളവരായിരിക്കണം. 

Tags