‘കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം വീട്ടുതടങ്കലിൽ’ : അധീർ രഞ്ജൻ ചൗധരി

adhir
adhir

കൊൽക്കത്ത : ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം വീട്ടുതടങ്കലിലാണെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. കുടുംബത്തെ പൊലീസ് വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും സിഐഎസ്എഫിന് ഇത് സംബന്ധിച്ച വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തെ വസതിയിലെത്തി സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. പൊലീസ് അവരെ വിർച്വൽ അറസ്റ്റിൽ വെച്ചിരിക്കുകയാണ്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കുടുംബത്തെ വീടിന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് അവർക്ക് ചുറ്റും ബാരിക്കേഡ് തീർത്തിട്ടുണ്ട്. സിഐഎസ്എഫിന് ഇത് സംബന്ധിച്ച വിവരമില്ല, അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ നടക്കുന്ന പ്രതിഷേധത്തിനിടയിലാണ് ചൗധരിയുടെ സന്ദർശനം. ഡോക്ടറുടെ മൃതദേഹം വേ​ഗത്തിൽ ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കുടുംബത്തിന് പണം വാ​ഗ്ധാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

Tags