നടിയെ ആക്രമിച്ച കേസില്‍സവിചാരണക്കോടതി മാറ്റത്തിനായി അതിജീവിത സുപ്രിംകോടതിയിലേക്ക്
supreme court
വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കുമോയെന്ന് ആശങ്കപ്പെടുന്നതിൽ തക്കതായ കാരണങ്ങളുണ്ടെന്നും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റത്തിനായി അതിജീവിത സുപ്രിംകോടതിയിലേക്ക്. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ ബോധ്യമെന്ന് അഭിഭാഷകൻ  പറഞ്ഞു.

അതിജീവിതയിൽ ആശങ്ക വളർത്തിയത് മാധ്യമങ്ങളാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനോടും യോജിപ്പില്ലെന്ന് അഡ്വ. സഞ്ജയ് പി വ്യക്തമാക്കി.

നീതി നടപ്പായാൽ മാത്രം പോരാ, നീതിയാണ് നടപ്പിലായതെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്ന തത്വം നടപ്പാകണം. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കുമോയെന്ന് ആശങ്കപ്പെടുന്നതിൽ തക്കതായ കാരണങ്ങളുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകൻ പറഞ്ഞു.സുപ്രിംകോടതിയെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തുമെന്നും അഭിഭാഷകൻ പ്രതികരിച്ചു.

Share this story