തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ട്ടിച്ചു : നടന്‍ അല്ലു അർജ്ജുനെതിരെ കേസ്

google news
allu

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ട്ടിച്ചതിന് നടന്‍ അല്ലു അർജ്ജുനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ രവി ചന്ദ്ര കിഷോറിനുമെതിരെ കേസ്. കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതി അല്ലു അർജ്ജുന്‍ സന്ദര്‍ശിച്ചിരുന്നു. എം.എല്‍.എയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജ്ജുനെ കാണാന്‍ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജ്ജുന്‍തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവര്‍ക്കുമെതിരെ നന്ദ്യാല്‍ പൊലീസാണ് കേസെടുത്തത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി.
 

Tags