സംഘട്ടന സംവിധായകനും ഹാസ്യനടനുമായ എന്‍. കോതണ്ഡരാമന്‍ അന്തരിച്ചു

Action director and comedian N Kothandaram passed away
Action director and comedian N Kothandaram passed away

ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും ഹാസ്യനടനുമായ എന്‍. കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സുന്ദര്‍ സി. സംവിധാനം ചെയ്ത 'കലകലപ്പു' സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

25 വര്‍ഷത്തിലേറെയായി സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.ചെന്നൈ സ്വദേശിയായ കോതണ്ഡരാമന്‍ ചെറുപ്പത്തില്‍ തന്നെ കരാട്ടെയും ബോക്‌സിങും അഭ്യസിച്ചശേഷമാണ് സിനിമയിലെത്തുന്നത്. ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു.

Tags