ഹെല്‍മറ്റ് ധരിക്കാതെ അഭിനയ രംഗം ; ടിവി സീരിയല്‍ നടിക്ക് പിഴ

google news
helmet

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്രക്കാരിയായി സഞ്ചരിക്കുന്ന രംഗം അഭിനയിച്ച ടിവി സീരിയല്‍ നടിക്ക് പിഴ. 500 രൂപയാണ് മംഗളൂരു പൊലീസ് നടിക്ക് മേല്‍ പിഴ ചുമത്തിയത്. ബംഗളൂരു രാജാജി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നന്ദിനി ലേഔട്ടില്‍ വെള്ളിയാഴ്ച ചിത്രീകരിച്ചതാണ് രംഗം.

ഇത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ ജയപ്രകാശ് എക്കൂര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് നടപടി. പരാതി മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ അനുപം അഗര്‍വാള്‍ ട്രാഫിക് പൊലീസിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് രാജാജി നഗര്‍ പൊലീസ് നടിക്കും ഇരുചക്ര വാഹന ഉടമക്കും പിഴ ചുമത്തുകയായിരുന്നു.

Tags