ജയിലിൽ സോളാർ ഓട്ടോ നിർമിച്ച് കൊലക്കേസ് പ്രതി

auto
auto

കോയമ്പത്തൂര്‍ : സെന്‍ട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി  സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ നിര്‍മിച്ചു  . ഈറോഡ് ഗോപിച്ചെട്ടിപ്പാളയംസ്വദേശി വി. യുഗ അദിതനാണ് (32) ഈ നേട്ടം കൈവരിച്ചത്.

എയ്റോനോട്ടിക്കല്‍ എന്‍ജിനിയറായ ഇയാള്‍ 2016-ല്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലിലെത്തിയത്. കഴിഞ്ഞവര്‍ഷം സൗരോര്‍ജ സൈക്കിള്‍ നിര്‍മിച്ചിരുന്നു. ഇതിലാണ് ജയില്‍ അധികൃതര്‍ ഇപ്പോള്‍ റോന്തുചുറ്റുന്നത്. രണ്ടുമാസം മുമ്പാണ് വൈദ്യുതഓട്ടോ എന്ന ആശയവുമായി ജയില്‍ ഡി.ഐ.ജി. ജി. ഷണ്‍മുഖസുന്ദരത്തെ സമീപിച്ചത്. അദ്ദേഹം പൂര്‍ണ പിന്തുണനല്‍കുകയും വേണ്ട സാമഗ്രികള്‍ നല്‍കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കുന്ന വണ്ടിക്ക് 35 കിലോമീറ്ററാണ് പരമാവധി വേഗം. എട്ടുപേര്‍ക്ക് യാത്രചെയ്യാം. ആകെ ചെലവ് 1.25 ലക്ഷം മാത്രം. ജയിലില്‍ സന്ദര്‍ശകരെ കൊണ്ടുപോകാന്‍ ഇത് ഉപകാരപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്.

ജയില്‍ ഡി.ജി.പി. മഹേശ്വര്‍ ദയാലിന്റെ സന്ദര്‍ശനവേളയില്‍ അദ്ദേഹം ഇത് കാണുകയും കൂടുതലെണ്ണം നിര്‍മിക്കാന്‍ നിര്‍ദേശിക്കയും ചെയ്തു. ജയില്‍ ആവശ്യങ്ങള്‍ക്കായി ഒരു സൗരോര്‍ജ ആംബുലന്‍സ് നിര്‍മിക്കാനും അദിതനോട് ആവശ്യപ്പെട്ടിരിക്കയാണ് അദ്ദേഹം.

Tags