ലോക്‌സഭ തെരഞ്ഞെടുപ്പിന് അസമിലെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ എ പി

AAP

'ഇന്ത്യ' സഖ്യത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എ എ പി തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പിന് അസമിലെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ എ പി.ഇന്ത്യ സഖ്യം തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എ എ പി പറഞ്ഞു. ദിബ്രുഗഢ്, ഗുവാഹത്തി, സോനിത്പൂര്‍ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചക്കിടയിലാണ് ആം ആദ്മിയുടെ നീക്കം. 
'സീറ്റ് വിഭജനത്തെ സംബന്ധിച്ച് സംസാരിച്ച് മടുത്തു, ഇനി എത്ര നാള്‍ ഇങ്ങനെ സംസാരിച്ച് സമയം കളയും. ലോക് സഭ തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ലെന്ന് ഓര്‍ക്കണം' ആം ആദ്മി പാര്‍ട്ടി അസം ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചാബില്‍ സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിലെ സീറ്റ് ചര്‍ച്ചകള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന ആവശ്യവും എഎപി ഉന്നയിച്ചു.

Tags