റീല്‍സ് ചിത്രീകരിക്കാന്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് മാര്‍ക്കറ്റിലെത്തിയ യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം

reel
reel

ഉള്‍വസ്ത്രം ധരിച്ചെത്തിയ യുവാവിനെ മര്‍ദിക്കുന്നതും തന്നെ വിട്ടയക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

റീല്‍സ് ചിത്രീകരിക്കാന്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം. ഹരിയാനയിലെ പാനിപ്പത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനായാണ് സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് യുവാവ് മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു.


ഉള്‍വസ്ത്രം ധരിച്ചെത്തിയ യുവാവിനെ മര്‍ദിക്കുന്നതും തന്നെ വിട്ടയക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

യുവാവിനോട് മാര്‍ക്കറ്റില്‍ നിന്ന് തിരികെപോകാന്‍ വ്യാപാരികള്‍ ആദ്യം വിനയത്തോടെ ആവശ്യപ്പെട്ടെന്നാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്. ഇത്തരം വേഷം ധരിച്ച് പൊതുസ്ഥലത്ത് വരുന്നത് അനുചിതമാണെന്നും വ്യാപാരികള്‍ ഇയാളോട് പറഞ്ഞു. എന്നാല്‍ താന്‍ ആദ്യമായല്ല ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നത് യുവാവിന്റെ പ്രതികരണം.

താന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ജനപ്രിയനാണെന്നും തന്റെ കാഴ്ചക്കാര്‍ക്ക് അത്തരം വീഡിയോകള്‍ ഇഷ്ടമാണെന്നും യുവാവ് പറഞ്ഞു.
ഇതിനുപിന്നാലെയാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ കൈകാര്യം ചെയ്തത്. സമൂഹത്തില്‍ മോശം സ്വാധീനം ചെലുത്തുന്ന ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ചെയ്യരുതെന്ന് കടയുടമകള്‍ ഉപദേശിച്ചു. ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയപ്പോള്‍ മാത്രമാണ് യുവാവിനെപോകാന്‍ അനുവദിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. കുറച്ച് ലൈക്കുകള്‍ക്ക് വേണ്ടി അശ്ലീലം പ്രചരിപ്പിക്കാന്‍ മടിക്കാത്ത ആളുകളുണ്ടെന്നാണ് അഭിപ്രായം.

Tags