ഗുജറാത്തിൽ വെള്ളപ്പൊക്കത്തിൽ നദിയിൽനിന്ന് കരയിലെത്തിയ മുതല യുവാവിനെ ആക്രമിച്ച് കൊന്നു

A young man was attacked and killed by a crocodile that came ashore during floods in Gujarat
A young man was attacked and killed by a crocodile that came ashore during floods in Gujarat

വഡോദര: ഗുജറാത്തിൽ കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ, നദിയിൽനിന്ന് കരയിലെത്തിയ മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വഡോദരയിലെ രാജ്പുര സ്വദേശിയായ അമിത് വാസവയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്.

മീൻപിടിക്കാനായി വലവീശാൻ ശ്രമിക്കുന്നതിനിടെ ഇയാളെ മുതല കടിച്ച് ഒർസാങ് നദിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു.

മുതലയിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 30കാരനായ അമിത് കാൽവഴുതി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഴക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 5000ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽനിന്ന് 1200ഓളം പേരം ദുരന്തനിവാരണ സേന രക്ഷിച്ചു.

Tags