ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

google news
cricket death

മുംബൈ: ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മുംബൈയിലെ മിരാ റോഡിന് സമീപമാണ് സംഭവം. 42കാരനായ രാം ഗണേഷ് തിവാർ ആണ് മരിച്ചത്.

മുംബൈ കശ്മീറയിലെ ടർഫിൽ ഒരു കമ്പനിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ഒരു തകര്‍പ്പന്‍ സിക്‌സ് അടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കാഷിഗോവന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags