അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും ; മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

Minister Pushkar Singh Dhami
Minister Pushkar Singh Dhami

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു.

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്താനൊരുങ്ങി ബിജെപി സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി മുതല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.

ഉത്തരാഖണ്ഡ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കവെയാണ് എല്ലാ 'ഹോംവര്‍ക്കു'കളും തീര്‍ന്നെന്നും ജനുവരി മുതല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നും ധാമി അറിയിച്ചത്. ഇതോടെ രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബില്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

Tags