ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള പുരസ്‌കാരം ; വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു

teacher
teacher

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച പ്രധാനാധ്യാപകനുള്ള പുരസ്‌കാരം. വിവാദമായതോടെ പുരസ്‌കാര പ്രഖ്യാപനം കര്‍ണാടക സര്‍ക്കാര്‍ മരവിപ്പിച്ചു. ഉഡുപ്പി കുന്ദാപുരയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നല്‍കാനിരുന്ന പുരസ്‌കാരമാണ് മരവിപ്പിച്ചത്.

ഹിജാബ് വിവാദം കത്തി നിന്ന കാലത്ത് വിദ്യാര്‍ത്ഥിനികളെ കോളേജിലേക്ക് കയറ്റാന്‍ രാമകൃഷ്ണ വിസമ്മതിച്ചിരുന്നു. കുട്ടികളെ ഗേറ്റില്‍ വച്ച് തടഞ്ഞ് തിരിച്ച് പോകാന്‍ ഇദ്ദേഹം ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇന്നലെ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ രാമകൃഷ്ണയും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെ മതേതരസംഘടനകളടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് ബി ജി രാമകൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചത്.

Tags