സ്‌കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി ; സ്വകാര്യ സ്‌കൂള്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

dead
dead

സ്‌കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ബലി നല്‍കിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഹാത്രസിലാണ് സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ഭാഗേല്‍, ഭാഗേലിന്റെ പിതാവ് ,മൂന്ന് അധ്യാപകര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഭാഗേലിന്റെ പിതാവ് ആഭിചാര ക്രിയകളില്‍ വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കിയ പ്രതികള്‍ കുട്ടിയെ സ്‌കൂളിലെ കുഴല്‍ക്കിണറിന് സമീപത്ത് വെച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭയന്ന് കുട്ടി കരയാന്‍ തുടങ്ങിയതോടെ സംഘം കുട്ടിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രവാദ ക്രിയകള്‍ക്കുപയോഗിക്കുന്ന വസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് സമാന രീതിയില്‍ പ്രതികള്‍ മറ്റൊരു കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നിന്നും മകന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി കോള്‍ വന്നിരുന്നുവെന്നും സ്‌കൂളിലെത്തിയപ്പോള്‍ കുട്ടിയെ ഭാ?ഗേല്‍ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അറിയിച്ചുവെന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭാഗേലിന്റെ കാറില്‍ നിന്നും മൃതദേഹം പൊലീസ് കണ്ടെടുത്തത്.

Tags