ഒരു നോട്ട് ബുക്കും പേനയും മതി, സ്‌കൂള്‍ ബാഗ് ഒഴിവാക്കി ഒരു നാട്


വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഒരു നോട്ട് ബുക്കും പേനയുമായി മാത്രമാണ് കൈയില്‍ കരുതേണ്ടത്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കി ഒരു നാട്. സമ്മര്‍ദരഹിതമായ വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സുപ്രധാന നീക്കത്തില്‍, ബല്‍റാംപൂരിലെ ചന്ദ്ര നഗര്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളാണ് ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് ഒഴിവാക്കിയത്. വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഒരു നോട്ട് ബുക്കും പേനയുമായി മാത്രമാണ് കൈയില്‍ കരുതേണ്ടത്.
വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ നാട്ടില്‍ നടക്കുന്നത്. പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം ഉള്‍പ്പെടെ നല്‍കി വിദ്യാര്‍ത്ഥികളെ മികച്ച രീതില്‍ വാര്‍ത്തെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാമചന്ദ്രപൂര്‍ ഡെവലപ്മെന്റ് ബ്ലോക്കിലെ ചന്ദ്ര നഗര്‍ പ്രദേശത്തെ സ്‌കൂളുകള്‍ ബാഗ് രഹിതമാക്കി. ഇവിടെയുള്ള സ്‌കൂള്‍ കുട്ടികള്‍ നോട്ട് ബുക്കും പേനയും മാത്രമാണ് കൈയ്യില്‍ കരുതുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡിഎന്‍ മിശ്ര പറഞ്ഞു.
പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ വകുപ്പ് പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകളും വിദ്യാഭ്യാസ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും ബാഗ് രഹിത സംവിധാനം നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
