ചെന്നൈയിൽ തീവണ്ടി തട്ടി മലയാളികളായ യുവാവിനും യുവതിയ്ക്കും ദാരുണാന്ത്യം

train hit death chennai
train hit death chennai

ചെന്നൈ: ചെന്നൈയിൽ സബർബൻ തീവണ്ടി തട്ടി സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോൽ അമ്പലക്കോത്ത് ടി. മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) പെരിന്തൽമണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു.  ഐശ്വര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

അതേസമയം ജോലി തേടി കുറച്ചു‌ദിവസം മുൻപാണ് ഇരുവരും കേരളത്തിൽനിന്ന് എത്തിയതെന്നും ഗുഡുവാഞ്ചേരിയിലുള്ള സുഹൃത്തിനെ കാണാൻ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags