എട്ടും ഒമ്പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 54 കാരൻ അറസ്റ്റിൽ

rape case increase
rape case increase

പ്രതി, പ്രാദേശിക ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ്,

പൂനേയിൽ എട്ടും ഒമ്പതും വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച് പിന്നീട് കൊലപ്പെടുത്തിയ 54 കാരനെ പൂനെ റൂറൽ പോലീസ് വ്യാഴാഴ്ച അറസ്റ്റു ചെയ്തു.

പ്രതി, പ്രാദേശിക ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ്, കൂടാതെ ഇയാൾ ഇരകളുടെ അയൽക്കാരനാണ്. പോലീസ് അറിയിച്ചു, ബുധനാഴ്ച രാത്രി ഇരകളുടെ വീട്ടിനടുത്തുള്ള മുറിയിൽ വെള്ളം സംഭരിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഡ്രമ്മിൽ ഇരകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി. പോലീസ് പറഞ്ഞു.

ഇരകളുടെ പിതാവ് കൺസർവൻസി ജീവനക്കാരനാണ്, അമ്മ തൊഴിലാളിയാണെന്ന് പോലീസ് അറിയിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന (പോക്‌സോ) നിയമപ്രകാരം ബലാത്സംഗം, കൊലപാതകം എന്നിവ ചുമത്തി പ്രതിയെ അറസ്റ്റ് ചെയുക്കായായിരുന്നു.

പ്രതി ആദ്യം ഇളയ പെൺകുട്ടിയെയും പിന്നീട് നിലവിളി കേട്ട്  രക്ഷപ്പെടുത്താൻ എത്തിയ സഹോദരിയേയും ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നവെന്നും, കുറ്റകൃത്യത്തിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കുന്നതിനുള്ള അന്വേഷണം തുടരുകയാണ് പോലീസ് പറഞ്ഞു.

Tags