ആരുമറിയാതെ മാസങ്ങൾക്ക് മുൻപ് വിവാഹം; ഒരുമിച്ച് താമസിക്കണമെന്ന് വാശിപിടിച്ച ഭാര്യയെ 21കാരൻ കുത്തിക്കൊന്നു

murder
murder

ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന്‌ മൃതദേഹം കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മന്യ(20) എന്ന യുവതിയെയാണ് ഭർത്താവ് ഗൗതം കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടി.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് കുടുംബാംഗങ്ങളുടെ സമ്മതം ഉണ്ടായിരുന്നില്ല. വിവാഹശേഷം സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇരുവരും താമസിച്ചത്. ഇടയ്ക്കിടെ മാത്രമേ കണ്ടുമുട്ടാറുണ്ടായിരുന്നുള്ളു. ഞായറാഴ്ച രാത്രി കാറില്‍ യുവാവ് ഭാര്യയെ കാണാനായെത്തിയപ്പോഴായിരുന്നു കൊലപാതകം. 

കാറിലെ സംസാരത്തിനിടയില്‍ ഒരുമിച്ച് താമസിക്കണമെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയെ നിരവധി തവണ കുത്തിയതിന് ശേഷം പ്രതി കാര്‍ ശിവാജി കോളേജിന് സമീപത്ത് പാര്‍ക്ക് ചെയ്തു. മുങ്ങുകയായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പട്രോളിങ് സംഘത്തിന് മുമ്പിലാണ് ഇയാൾ ചെന്നുപെട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുടുങ്ങിയത്. അര്‍ധരാത്രി ഒരുമണിയോടെ ഷര്‍ട്ട് ധരിക്കാതെയാണ് പോലീസ് പട്രോളിങ് സംഘം യുവാവിനെ കാണുന്നത്. തുടര്‍ന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Tags