ട്രെയിന്‍ ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
train
യാത്രക്കിടെ വച്ച് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു.

ട്രെയിനിന്റെ ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍. 20 വയസുകാരിയായ യുവതിയാണ് ട്രെയിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദഹാനു റോഡ് റെയില്‍വേ സ്റ്റേഷനില്‍ ബാന്ദ്രയില്‍ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം.
യാത്രക്കിടെ വച്ച് യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഏറെ നേരമായിട്ടും യുവതി തിരികെവരാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ടിക്കറ്റ് എക്‌സാമിനറും യാത്രക്കാരും ചേര്‍ന്ന് ശുചിമുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉച്ചക്ക് 1.10ന് സ്റ്റോപ്പില്ലാത്ത ട്രെയിന്‍ ദഹാനു റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. ഇവിടെ വച്ച് അധികൃതരെത്തി ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കഴുത്തിനു ചുറ്റും തുണിചുറ്റിയ നിലയില്‍ യുവതി നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Share this story