ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കി : ബംഗളൂരുവിൽ യൂ ട്യൂബർ പിടിയിൽ

trsxcv

ബംഗളുരു : ബംഗളൂരുവിൽ ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കിയ ഇവന്റ് മാനേജരും യൂ ട്യൂബറുമായ യുവാവ് അറസ്റ്റിലായി. മൈസൂർ റോഡിലെ കെ.ആർ മാർക്കറ്റ് അവന്യൂ റോഡിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നഗരബാവി സ്വദേശി അരുൺകുമാറിനെയാണ് (30) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവന്റ് മാനേജരെന്ന നിലയിൽ പബ്ളിസിറ്റിക്ക് വേണ്ടിയാണ് നോട്ട് വിതറിയതെന്നാണ് ഇയാളുടെ വിചിത്രമായ വിശദീകരണം.

നൂറിന്റെയും ഇരുന്നൂറിന്റെയും പത്തിന്റെയും ഉൾപ്പടെ നോട്ടുകൾ റോഡിലേക്ക് പറത്തി വിടുകയായിരുന്നു. നോട്ടുകൾ പെറുക്കിയെടുക്കാനായി വഴിയാത്രക്കാരും വാഹന യാത്രക്കാരും കച്ചവടക്കാരും തിരക്കുകൂട്ടിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. സോഷ്യൽ മീഡിയയിൽ ‘നോട്ടുമഴ”യുടെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു വീഡിയോ അരുണിന്റെ സുഹൃത്തുക്കളും മറ്റ് വീഡിയോ കാഴ്ചക്കാരായവരും എടുത്തതാണെന്ന് പാെലീസ് അറിയിച്ചു.

Share this story