പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 7 മുതല്‍

parliament

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 7 ന് ആരംഭിക്കും. 23 ദിവസങ്ങള്‍ സമ്മേളിച്ച ശേഷം 2022 ഡിസംബര്‍ 29 ന് സമ്മേളനം അവസാനിക്കും. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. സെഷനില്‍ ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉപരിസഭയിലെ നടപടികള്‍ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. വരാനിരിക്കുന്ന സമ്മേളനത്തില്‍ പാസാക്കേണ്ട ബില്ലുകളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കും.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യദ്രോഹ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് നവംബര്‍ ഒന്നിന് മോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ നിയമം സമ്മേളനത്തില്‍ ചര്‍ച്ചയിലെടുക്കും.

Share this story