ഇന്ത്യൻ കാൽവരി ക്ലാസ്സിലെ അഞ്ചാമത്തെ അന്തർവാഹിനിയായ ‘വാഗിർ’ കമ്മിഷൻ ചെയ്‌തു

vaghir

മുംബൈ : ഇന്ത്യൻ കാൽവരി ക്ലാസ്സിലെ അഞ്ചാമത്തെ അന്തർവാഹിനിയായ ‘വാഗിർ’ കമ്മിഷൻ ചെയ്‌തു. ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടിയാണ് പുതിയൊരു മുങ്ങിക്കപ്പൽ കൂടി നാവികസേനയുടെ ഭാഗമായത് . സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ അഞ്ചാമൻ, ഐഎൻഎസ് വഗീറിനെയാണ് കമ്മീഷൻ ചെയ്തത് . മുംബൈയിലെ നേവൽ ഡോക്‌യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ നേവൽ സ്റ്റാഫ് അഡ്മിറൽ ചീഫായ ആർ ഹരികുമാർ പങ്കെടുത്തു.


 

Share this story