വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി

students

വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഭീമിലി ബിച്ചില്‍ ആണ് സംഭവം. സായി, സൂര്യ എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.
കോളജില്‍  എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ഏഴു വിദ്യാര്‍ത്ഥികളുടെ സംഘം ഭീമിലി ബീച്ചില്‍ പോയത്. നാലു പേര്‍ കടലില്‍ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ സൂര്യ എന്ന വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു. സൂര്യയെ കണ്ടെത്താനിറങ്ങവേ സായിയേയും കാണാതായി.  മറ്റ് വിദ്യാര്‍ത്ഥികള്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. നാവിക സേന അംഗങ്ങള്‍ സ്ഥലത്തെത്തി തെരച്ചില്‍  ആരംഭിച്ചു.
 

Share this story