ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വീണ്ടും അക്രമം ; പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് നേരെ കുടുംബം കല്ലെറിഞ്ഞു
delhi
ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റു

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വീണ്ടും അക്രമം. പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ കുടുംബങ്ങള്‍ കല്ലേറ് നടത്തി. ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയതിന് പിന്നാലെ പ്രദേശത്തെ 50ഓളം സ്ത്രീകള്‍ ഇന്ന് ജഹാംഗീര്‍പുരിയില്‍ പ്രതിഷേധിക്കുകയും കല്ലെറ് നടത്തുകയുമായിരുന്നു.
-ശനിയാഴ്ച ഹനുമാന്‍ ജയന്തിയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ വെടിയുതിര്‍ത്ത പ്രതി സോനുവിന്റെ ഭാര്യയാണ് ഇന്ന് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ വിവിധ വീടുകള്‍ക്ക് മുകളില്‍ നിന്ന് പൊലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടായി.
സോനുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടുകാര്‍ കല്ലെറിഞ്ഞു. സംഭവത്തിന് പിന്നാലെ നിയമനടപടി സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
 

Share this story