രാജ്യത്തെ 4.13 കോടി ജനങ്ങൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ ശേഷിയില്ല : വരുൺ ഗാന്ധി
varun gandhi

ന്യൂഡൽഹി: രാജ്യത്തെ 4.13 കോടി ജനങ്ങൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ ശേഷിയില്ലെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ 4.13 കോടി ആളുകൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ സാധിച്ചി​ട്ടില്ലെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 7.67 കോടി പേർ ഒരു തവണ മാത്രമാണ് സിലിണ്ടർ റീഫിൽ​ ചെയ്തത്.

ഗ്യാസ് വില ഉയരുന്നതും സബ്സിഡികൾ വെട്ടിച്ചുരുക്കിയതുമാണ് പാവങ്ങളെ ബാധിച്ചത്. ഇപ്പോൾ 'ശുദ്ധമായ ഇന്ധനം, മെച്ചപ്പെട്ട ജീവിതം' എന്ന വാഗ്ദാനം നടപ്പിലായെന്നും അദ്ദേഹം പരിഹസിച്ചു.

പെട്രോളിയം സഹമന്ത്രി സഭയിൽ സമർപ്പിച്ച കണക്കുകൾ പങ്കുവെച്ചാണ് വരുൺ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമ​ന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് സിലിണ്ടറുകൾ റീഫിൽ ചെയ്തവരുടെ വിവരങ്ങളാണ് വരുൺ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

Share this story