ഭീകരബന്ധം : ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥി അറസ്റ്റിൽ
arrest1

ഉത്തർപ്രദേശിൽ ഭീകരബന്ധം ആരോപിച്ച് മദ്രസ വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തു. സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖാണ് പിടിയിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. 

ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ ആപ്പ് വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു. ഇയാളെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയായിരുന്നു.

Share this story