ഉത്തർ പ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 15കാരി നഗ്നയായി നടന്നത് കിലോമീറ്ററുകളോളം
Kannur rape case turning point Girl's father accused in POCSO case

ലഖ്നോ: ഉത്തർ പ്രദേശിൽ 15കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി,വസ്ത്രം മോഷ്ടിച്ചു കടന്ന് കളഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം .നാട്ടുകാർ നോക്കി നിൽക്കെ നഗ്നയായി രക്തമൊലിപ്പിച്ച് നടന്ന് പോകേണ്ടി വന്ന പെൺകുട്ടിയെ, ആരും സഹായിച്ചില്ലെന്ന് മാത്രമല്ല അവളുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു

അയൽ ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. അവിടെ വച്ചാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ആളുകൾ ഓടി വന്നതോടെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാൽ എത്തുന്നതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു.പോക്സോ ആക്ട് പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Share this story