രക്ഷാബന്ധന്‍ വേളയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്
Prime Minister and Yogi Adityanath
48 മണിക്കൂറാണ് ഈ സൗജന്യ യാത്ര ലഭ്യമാവുക.

രക്ഷാബന്ധനോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂറാണ് ഈ സൗജന്യ യാത്ര ലഭ്യമാവുക. ഓഗസ്റ്റ് 10 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി വരെയാണ് സൗജന്യമായി യാത്ര ഒരുക്കിയിരിക്കുന്നത്.
രക്ഷാബന്ധന്‍ അടുത്തിരിക്കുന്ന വേളയില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി യോഗിയുടെ സമ്മാനമെന്ന നിലയ്ക്കാണ് പ്രഖ്യാപനം. എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു.
'ആസാദി കാ അമൃത് മഹോത്സവം' പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യോഗിയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തിരുന്നു.
ഈ ആഹ്വാനം ഏറ്റെടുത്താണ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share this story