കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി

ASG

നാഗ്പൂര്‍: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് രണ്ട് കോളുകളാണ് വന്നത്. രാവിലെ 11.30നും 12.30നും ഇടയിലാണ് കോള്‍ വന്നത്. ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ഗഡ്കരിയെ വധിക്കും എന്നായിരുന്നു ഭീഷണി. മകര സംക്രാന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലാണ് നിലവില്‍ ഗഡ്കരിയുള്ളത്.പിന്നാലെ ഗഡ്കരിയുടെ ഓഫീസിനും വീടിനും സുരക്ഷ ശക്തമാക്കി.

മന്ത്രിയുടെ ഓഫീസ് ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണത്തിനായി സ്ഥലത്തെത്തി. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Share this story