ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങി; ഇനി സ്വവസതിയില്‍

google news
കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയുടെ മടക്കം. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയൊഴിയുന്നത്. 

നൂറുകണക്കിന് അണികളാണ് ഉദ്ധവ് താക്കറെയുടെ കുടുംബ വീട്ടിലും പടിയിറങ്ങുന്നതിനിടെ വര്‍ഷ ബംഗ്ലാവിലും എത്തിച്ചേര്‍ന്നത്. പുതിയൊരു സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് ഉദ്ധവ് വസതിയൊഴിയുന്നത്.

ഫേസ്്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് താക്കറെ രാജി സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.

Tags