യു.ജി.സി നെറ്റ്/ജെ.ആര്.എഫ് സൗജന്യ പരിശീലനം
Mon, 9 May 2022

യു.ജി.സി നെറ്റ്/ജെ.ആര്.എഫ് സൗജന്യ പരിശീലനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി നെറ്റ്/ജെ.ആര്.എഫ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു.
12 ദിവസത്തെ പരിശീലനം മേയ് മൂന്നാം വാരം സര്‍വകലാശാല കാമ്പസില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് വിശദമായ അപേക്ഷ 12ന് വൈകീട്ട് അഞ്ചിനു മുമ്പ് കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ, ഡെപ്യൂട്ടി ചീഫിന് സമര്‍പ്പിക്കണം. ഫോണ്‍: 0494 2405540, ഇ-മെയില്‍: bureaukkd@gmail.com