ഹരിയാനയില്‍ കെമിക്കല്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം

accident

ഹരിയാനയില്‍ കെമിക്കല്‍ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. പാനിപ്പത്തിലെ കോകോ ചൗക്കിലാണ് സംഭവം. ഡ്രൈവര്‍ യുപി ഘാടംപുര്‍ സ്വദേശി ജുനൈദ്, ഇലക്ട്രീഷ്യന്‍ പാനിപ്പത്ത് സ്വദേശി പപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
വര്‍ക്ക്‌ഷോപ്പില്‍ വാഹനം വെല്‍ഡ് ചെയ്യുന്നതിനിടെ ഉണ്ടായ തീ പിടിത്തമാണ് അപകട കാരണം.
 

Share this story