ഉദ്ധവ് താക്കറെയെ ട്രോളി അമൃത ഫഡ്‌നവിസിന്റെ ട്വീറ്റ്; പിന്നീട് പിന്‍വലിച്ചു
amrutha
ഉടന്‍ തന്നെ അവര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസിന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ അവര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഹിന്ദിയില്‍ 'ഏക് 'ഥാ' കപതി രാജ... (ഒരിക്കല്‍ ഒരു ദുഷ്ടനായ രാജാവുണ്ടായിരുന്നു) എന്നായിരുന്നു അമൃതയുടെ ട്വീറ്റ്. ഇതില്‍ താ എന്ന അക്ഷരത്തിന് ഉദ്ധരണി ചിഹ്നവും നല്‍കി. 
മഹാരാഷ്ട്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ശിവസേനയുടെ 21 എംഎല്‍എമാരും സംസ്ഥാനം വിട്ടതോടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമായത്. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് വിമതരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിനം വിമത നേതാവായ ഷിന്‍ഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി 10 മിനിറ്റ് ഫോണില്‍ സംസാരിച്ചെങ്കിലും പ്രത്യേക കാര്യമൊന്നുമുണ്ടായില്ല. തങ്ങളുടെ ആവശ്യത്തില്‍ വിമതര്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് സൂചന.

Share this story