കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ രണ്ടാം ദിവസത്തിലേക്ക്
പ്രധാനമന്ത്രിയുടെ പാക്കേജ് രാജ്യത്തോടുള്ള ക്രൂരമായ തമാശ: പ്രതിപക്ഷ യോഗത്തില്‍ സോണിയ ഗാന്ധി
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഇന്ന് രണ്ടാം ദിവസത്തിലേക്ക് . സംഘടനയെ മുന്നോട്ട് നയിക്കാന്‍ യുവനിരയെത്തണമെന്ന നിര്‍ദേശം ശിബിരം അംഗീകരിച്ചേക്കും. കാലത്തിനനുസരിച്ച് കോലം മാറിയിട്ടില്ല പാര്‍ട്ടിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. കമല്‍നാഥ് പ്രധാനപദവിയിലേക്ക് എത്തുമെന്ന് സൂചന.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങള്‍ അസാധാരണ നടപടികള്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

സമീപകാലത്ത് ഏറ്റ പരാജയങ്ങള്‍ വിസ്മൃതിയിലാകാന്‍ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയില്‍ നേരിടേണ്ട കഷ്ടതകള്‍ ആരു മറക്കരുതെന്നും സോണിയ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് താന്‍ ബോധവതിയാണെന്നും ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ധാരണകളുണ്ടെന്നും സോണിയ പറഞ്ഞു.

Share this story