ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികര്‍ മരിച്ചു

ARMY

ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൗവിക് ഹജ്‌റ, മുകേഷ് കുമാര്‍, ഗെയ്ക്‌വാദ് മനോജ് ലക്ഷ്മണ്‍ റാവു എന്നിവരാണ് ഹിമപാതത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.നിയന്ത്രണ രേഖയ്ക്ക് 12 കിലോമീറ്റര്‍ മുമ്പുള്ള സ്ഥാനത്തേക്ക് പോകുന്ന 12 ജാവയുടെ ലിങ്ക് പെട്രോളിലാണ് ഹിമപാതം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് ഹിമപാതങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 
ഹിമപാതത്തില്‍ കുടുങ്ങിയാണ് മൂന്ന് സൈനികരും മരിച്ചതെന്നും മണിക്കൂറുകള്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും സൈന്യം അറിയിച്ചു. മൃതദേഹങ്ങള്‍ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി.

Share this story