ജമ്മു കശ്മീരില്‍ പുള്ളിപ്പുലിയുടെ ആക്രമത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു
നാലുവയസുകാരനെയും കൊണ്ട് പുള്ളിപ്പുലി പാഞ്ഞു; സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തി യുവാവ്
പുലിയെ പിടികൂടാന്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്റേയോ അര്‍ദ്ധ സൈന്യത്തിന്റേയോ സഹായം സ്വീകരിക്കും.

ജമ്മുകശ്മീരിലെ പുളളിപ്പുലി മൂന്ന് കുട്ടികളെ കൊലപ്പെടുത്തി. പുലിയെ പിടികൂടുകയോ, വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബാരമുളള ജില്ലയിലെ ഉറിയിലെ കല്‍സന്‍ ഘാട്ടി, ബോണിയാര്‍ പ്രദേശങ്ങളിലാണ് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടത്.

ജനങ്ങളുടെ ജീവന് ഭീഷണിയായ പുലിയെ വെടിവെച്ച് കൊല്ലുകയോ അല്ലെങ്കില്‍ പിടികൂടുകയോ ചെയ്യണമെന്ന് ബാരാമുളള ഡെപ്യൂട്ടി കമ്മീഷ്ണര്‍ സെയ്ദ് സെഹ്‌റിഷ് അസ്ഗര്‍ ഉത്തരവിട്ടതായി അദ്ദേഹത്തോട് അടുത്ത വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നരഭോജി പുലിയെ വേട്ടയാടുന്നതിനുള്ള അടിയന്തരവും ആവശ്യമായതുമായ കര്‍മ്മ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അസ്ഗര്‍ ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. 
പുലിയെ പിടികൂടാന്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്റേയോ അര്‍ദ്ധ സൈന്യത്തിന്റേയോ സഹായം സ്വീകരിക്കും. പുലിയെ വേട്ടയാടുന്നതിന് ആവശ്യമായ അനുമതി ഉന്നത അധികാരികള്‍ നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ അസ്ഗര്‍ പറഞ്ഞു. പുളളിപ്പുലിയുടെ ആക്രമണ സാധ്യതയുളളതിനാല്‍ ഉറി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Share this story