രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി ; മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍

rahul

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ മധ്യപ്രദേശിലെ നഗ്ദയില്‍ നിന്ന് അറസ്റ്റിലായി. നഗ്ദ പൊലീസാണ് ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ ഈ വിവരം അറിയിച്ചത്.
ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച്  നഗ്ദ പൊലീസിന് ഇയാളുടെ ഫോട്ടോ അയച്ചുനല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് തെരച്ചില്‍ നടത്തി നഗ്ദ ബൈപാസ്സില്‍ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു.

ആധാര്‍ കാര്‍ഡിലെ വിലാസമനുസരിച്ച് ഇയാള്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഡോര്‍ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. 

Share this story