പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞും കെട്ടിതൂക്കിയും കൊല്ലുന്ന വീഡിയോ പുറത്ത് ; 19 കാരനെതിരെ കേസെടുത്തു

dog

ഹൈദരാബാദില്‍ പട്ടിക്കുഞ്ഞുങ്ങളോട് കൗമാരക്കാരന്റെ ക്രൂരത. രണ്ട് പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞും, കെട്ടിത്തൂക്കിയും കൊല്ലുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പ്രതിയായ പത്തൊന്‍പതുകാരനെതിരെ കേസ് എടുത്തു. എന്നാല്‍ മാനസികാസ്വാസ്ഥത്തിന് ചികിത്സയിലായതിനാല്‍ യുവാവിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കട്ടേദാന്‍ മേഖലയിലാണ് സംഭവം. കൗമാരക്കാരനെ കൗണ്‍സിലിംഗ് ചെയ്തതായി പോലീസ് അറിയിച്ചു. അതേ സമയം, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പത്തൊന്‍പതുകാരന്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നവംബര്‍ 15 നാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. 
ആദ്യ വീഡിയോയില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് നായയെ മരത്തില്‍ കെട്ടത്തൂക്കി കൊല്ലുന്നതും രണ്ടാമത്തെ വീഡിയോയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിയുന്നതും പിന്നാലെ ജീവനുണ്ടോയെന്ന് തൊഴിച്ച് പരിശോധിക്കുന്നതും കാണാന്‍ കഴിയും. നവംബര്‍ 18നാണ് ക്രൂരത സംബന്ധിച്ച പൊലീസ് പരാതി ലഭിക്കുന്നത്. നേരത്തെയും ക്രൂരത നിറഞ്ഞ വീഡിയോകള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.

Share this story