രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് താഴേക്ക്

jobs offer

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക് പോയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ നഗരങ്ങളിലെ 15 വയസിന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 9.8 ശതമാനമായിരുന്നു.

കൊവിഡ് അനുബന്ധ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ ഉയര്‍ന്ന് നിന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Share this story