ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വസ്ത്രമില്ലാതെ വീട്ടിലേക്ക് നഗ്നയായി നടന്നെത്തി
Kannur rape case turning point Girl's father accused in POCSO case

ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വസ്ത്രം പോലും ധരിക്കാനില്ലാതെ സ്വന്തം വീട്ടിലേയ്ക്ക് നടന്നെത്തിയത് നഗ്‌നയായി. രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളമാണ് പെണ്‍കുട്ടി നഗ്‌നയായി നടന്ന് പോയത്.
ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു പെണ്‍കുട്ടി. കണ്ടുനിന്നവരില്‍ ആരും സഹായിച്ചില്ല. പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു. മൊറാദാബാദിലാണ് ക്രൂരമായ സംഭവം നടന്നത്.
വീട്ടിലേക്ക് കയറി വന്ന് നടന്നതെല്ലാം പറയുമ്പോള്‍ പെണ്‍കുട്ടിയുടെ ശരീരം മുഴുവന്‍ രക്തമൊലിക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നല്‍കുന്നത് വരെ തങ്ങളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു.
സംഭവ ദിവസം അയല്‍ ഗ്രാമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഗ്രാമത്തിലെ ഒരാള്‍ ഓടി വന്നതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും കൊണ്ടാണ് ഇവര്‍ സ്ഥലം വിട്ടത്.

Share this story