രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു
yaswant sinha
ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മിലാവും മത്സരം.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മിലാവും മത്സരം. പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ദ്രൗപദി മുര്‍മുവിലൂടെ, ഇന്ത്യയില്‍ ആദ്യമായി പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരാളുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുമ്പോള്‍, അവരെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി തെരഞ്ഞെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചിരുന്ന ആള്‍ തന്നെയാണെന്നും, സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ആവശ്യമുയരുമെന്ന് നേരത്തെയറിമായിരുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. 
 

Share this story