മദ്രസകളുടെ എണ്ണം കുറയ്ക്കും ; അസം മുഖ്യമന്ത്രി
Sun, 22 Jan 2023

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും മദ്രസകളില്‍ പൊതുവിദ്യാഭ്യാസം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'മദ്രസകളില്‍ പൊതുവിദ്യാഭ്യാസം ഏര്‍പ്പെടുത്താനും രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും. ഇക്കാര്യത്തില്‍ സമുദായത്തോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. അവര്‍ അസം സര്‍ക്കാറിനെ സഹായിക്കുന്നുമുണ്ട്' ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.