സഹ യാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം ; ശങ്കര്‍ മിശ്രയ്‌ക്കെതിരെ യാത്രാ വിലക്കുമായി എയര്‍ഇന്ത്യ

air india

സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച യാത്രക്കാരന് നാലു മാസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി എയര്‍ഇന്ത്യ. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞ നവംബര്‍ 26നുണ്ടായ സംഭവത്തില്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരനെതിരെയാണ് നടപടി.
മദ്യ ലഹരിയിലാണ് ഇയാള്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്. ഇതു സംബന്ധിച്ച കേസ് ഡല്‍ഹി കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റിലായ ശങ്കര്‍ മിശ്ര വിചാരണ തടവുകാരനായി തുടരുകയാണ്.
 

Share this story