ഒന്നര വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവച്ച് വീട്ടുകാര്‍; ആള്‍ ജീവനോടെയുണ്ടെന്ന് വാദം
death

ഒന്നര വര്‍ഷം മുന്‍പ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവച്ച് വീട്ടുകാര്‍. ആള്‍ കോമയിലാണെന്നും മരിച്ചിട്ടില്ലെന്നും വാദിച്ചാണ് ഇവര്‍ മൃതദേഹം സൂക്ഷിച്ചുവച്ചിരിക്കുന്നത്. മൃതദേഹം മമ്മിഫൈ ചെയ്ത് തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പെത്തി മൃതദേഹം പരിശോധനയ്ക്കയച്ചു. പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയും മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതിക്കുകയും ചെയ്തു.

റോഷന്‍ നഗറിലെ താമസക്കാരനായ വിംലേഷ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായിരുന്നു. 2021 ഏപ്രിലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിംലേഷ് ഏറെ വൈകാതെ മരണപ്പെട്ടു. മൃതദേഹം സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തവെ വിംലേഷ് ജീവിതത്തിലേക്ക് തിരികെവന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇയാളുടെ മൃതദേഹം കട്ടിലില്‍ കിടത്തിയിരിക്കുകയായിരുന്നു. അടുത്തിടെ, വിഷയത്തില്‍ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരോ കത്തയച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയത്. എന്നാല്‍, വിംലേഷ് മരിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചുപറഞ്ഞു. മരിച്ചെന്ന് കരുതി വീട്ടിലെത്തിക്കുമ്പോള്‍ ഇയാള്‍ക്ക് ഹൃദയമിടിപ്പും പള്‍സും ഉണ്ടായിരുന്നു എന്ന് വിംലേഷിന്റെ പിതാവ് പറയുന്നത്.

Share this story