ചക്രവര്‍ത്തിയും സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നു ; ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരെ മഹുവ മൊയ്ത്ര

TMC, MP Mahua Moitra

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് വംശഹത്യയ്ക്ക് പ്രതികൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. 
ഡോക്യുമെന്ററികളുടെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂട്യൂബ് വീഡിയോകള്‍, അവയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ചക്രവര്‍ത്തിയും കൊട്ടാര സേവകരും സുരക്ഷിതരല്ലെന്നതില്‍ ലജ്ജിക്കുന്നുവെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ബിബിസിയുടെ ഷോ ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരെന്നും അവര്‍ വിമര്‍ശിച്ചു.
 

Share this story