പണം തട്ടിയെടുത്തെന്ന കേസ് ; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

police

ഹരിയാനയില്‍ പണം തട്ടിയെടുത്തെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുരുഗ്രാമിലാണ് സംഭവം.
കോണ്‍സ്റ്റബിളായ തഖത് സിംഗ് ആണ് അറസ്റ്റിലായത്. 140000 രൂപയാണ് തട്ടിയെടുത്തത്. ഇയാളില്‍ നിന്ന് പണം കണ്ടെടുത്തു. കാറിലിരിക്കുകയായിരുന്ന യുവാവിന്റെയും പെണ്‍ സുഹൃത്തിന്റെയും കൈയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
 

Share this story