ബൈക്ക് റേസിനിടെയുണ്ടായ അപകടം ; 20 കാരന്‍ മരിച്ചു

ride

ഗോവയിലെ മപൂസയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അഫ്താബ് ഷെയ്ക് എന്ന ബൈക്ക് റേസറാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ മറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുപത് വയസ് പ്രായമുള്ള ബൈക്ക് റേസറാണ് അഫ്താബ്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് റേസ് ആരംഭിച്ചത്. മഡ്ഗാവ് സ്വദേശിയാണ് അഫ്താബ്. 

ക്ലാസ് 4 വിഭാഗത്തിലായിരുന്നു അഫ്താബ് മത്സരിച്ചിരുന്നത്.മോഗ്രിപ് നാഷണല്‍ സൂപ്പര്‍ക്രോസ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായാണ് റേസ് സംഘടിപ്പിച്ചത്. ട്രാക്കില്‍ ബാലന്‍സ് നഷ്ടമായി വീണ അഫ്താബിന്റെ കഴുത്തിനും നെഞ്ചിനുമാണ് പരിക്കേറ്റത്. അഫ്താബിന് പിന്നിലായിരുന്ന റേസറുടെ ബൈക്കും അഫ്താബിന് മേലേയ്ക്ക് വീണിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം അഫ്താബിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗോവാ മെഡിക്കല്‍ കോളേജില്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Share this story