യുക്രൈയിനില്‍ നിന്ന് മടങ്ങി വന്ന മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

supreme court

യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഏതെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കോ സര്‍വ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍ എം സി) ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്

Share this story